Saturday 31 October 2015

പ്ലിങ് ഭാവത്തെ ഒരു ഐക്കണിലൂടെ അവതരിപ്പിക്കാൻ സാധിച്ചാലോ? ഇത്തരത്തിൽ നമ്മുടെ ഭാവങ്ങളെ (ഇമോഷൻ) വിവിധ ചിഹ്നങ്ങളാക്കി(ഐക്കൺ) അവതരിപ്പിക്കുന്ന രീതിക്കൊരു പേരുണ്ട്, അതാണ് ഇമോട്ടിക്കോൺ. സ്മൈലി എന്നു നമ്മൾ വിളിക്കുന്ന ചിരിക്കുംചിഹ്നമാണ് ഇമോട്ടിക്കോണിന്റെ പരിചിതമായ ഉദാഹരണം. ചിരിയും കരച്ചിലും ഞെട്ടലും അന്തംവിടലുമൊക്കെയായി ഇന്നു ലോകമെങ്ങും പതിനായിരക്കണക്കിന് ഇമോട്ടിക്കോണുകളുണ്ട്. ഫോണിലൂടെ മെസേജ് അയയ്ക്കുമ്പോഴും ഇന്റർനെറ്റ് വഴി ചാറ്റു?ചെയ്യുമ്പോഴും ഇ—മെയിൽ അയയ്ക്കുമ്പോഴുമെല്ലാം ഒരിക്കലെങ്കിലും ഇമോട്ടിക്കോണുകൾ ഉപയോഗിക്കാത്തവർ ഉണ്ടാകില്ല.
ഇമോട്ടിക്കുട്ടന്റെ അച്ഛൻ
കാലൊടിഞ്ഞു കിടക്കുമ്പോൾ ‘എങ്ങനെയുണ്ടിഷ്ടാ, നല്ല വേദനയുണ്ടോ…?’ എന്നു കൂട്ടുകാരന്റെ മെസേജ് വന്നാൽ കളിയാക്കിയതാണോ ശരിക്കും സുഖവിവരം അന്വേഷിച്ചതാണോ എന്നറിയാൻ ഒരു വഴിയുമില്ല. ഇങ്ങനെ തമാശയ്ക്ക് അയക്കുന്ന മെസേജുകൾ പലരും ഗൗരവമായെടുത്തതോടെ പിറ്റ്സ്ബർഗിലെ കാർണെഗി മെലൻ സർവകലാശാലാ അധ്യാപകൻ പ്രഫ. സ്കോട്ട് ഫാൽമാൻ ഒരു തന്ത്രം പ്രയോഗിച്ചു. തമാശമെസേജുകളാണ് അയയ്ക്കുന്നതെന്നറിയിക്കാൻ അതുവരെ, ഒരു സ്റ്റാറിട്ടു വിടുന്നതായിരുന്നു രീതി. സ്കോട്ടാകാട്ടെ ഒരു അപൂർണ വിരാമചിഹ്നവും വരയും ബ്രാക്കറ്റ് ചിഹ്നവും ഉപയോഗിച്ച് :-)എന്ന ചിരിക്കുന്ന ചിഹ്നമൊന്നുണ്ടാക്കി. അങ്ങനെ 1982ൽ ആദ്യത്തെ സ്മൈലി പിറന്നു. പക്ഷേ, താൻ കണ്ടെത്തിയ പോലുള്ള ടെക്സ്റ്റ് സ്മൈലികളാണ് ഇപ്പോഴും സ്കോട്ടിനിഷ്ടം, പുതിയകാലത്തെ സ്മൈലികളൊക്കെ കാണാൻ ഒരു ലുക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
അത് സ്മൈലിയാണല്ലേ !!
സ്കോട്ട് തയാറാക്കുന്നതിനും 120 വർഷം മുൻപേ തന്നെ സ്മൈലി പ്രചാരത്തിലിരുന്നെന്നാണ് ഒരു കൂട്ടം വിദഗ്ധർ പറയുന്നത്. അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ, ടൈപ്പ് ചെയ്തെടുക്കപ്പെട്ട പ്രസംഗത്തിന്റെ കോപ്പി പരിശോധിക്കുകയായിരുന്നു ഒരു സംഘം. വായിച്ചുപോകുമ്പോഴുണ്ട് ദാ കിടക്കുന്നു ഒരു അർധവിരാമവും ബ്രായ്ക്കറ്റ് ചിഹ്നവും ചേർന്ന സ്മൈലി ചിഹ്നം, 😉 അതോടെ ചർച്ചയായി. ഒരു കൂട്ടർ പറയുന്നു ലിങ്കന്റെ പ്രസംഗത്തിൽ കണ്ടത് ഒരു അച്ചടിപ്പിശകു മാത്രമാണെന്ന്, മറ്റൊരു കൂട്ടർ പറയുന്നു, പ്രസംഗം നടന്ന 1862ൽ തന്നെ സ്മൈലി തയാറാക്കപ്പെട്ടിരുന്നുവെന്ന്. ഏതു വിശ്വസിക്കും?
ആരാണുജീ ഈ ഇമോജി ?
ഇമോട്ടിക്കോൺ എന്നു നീട്ടിപ്പറയാതെ പലരും അവയെ ഇമോജിയെന്നാണു വിളിക്കുക. പേരു ലളിതമെങ്കിലും ഇമോജി ആളൊരു ഇന്റർനാഷനൽ സംഭവമാണ്. അമേരിക്കയിലെ സ്മൈലി :)ഇങ്ങനെയാണെങ്കിൽ ജപ്പാനിൽ (ൎ-ൎ) അതിങ്ങനെയാണ്. ഇമോട്ടിക്കോണുകളെ കാവോമോജി എന്നാണ് ജപ്പാനിൽ വിളിക്കുക. ‘കാവോ’ എന്നാൽ മുഖമെന്നർഥം. ‘മോജി’ എന്നാൽ ഭാവമെന്നും. ഇന്ന് ഇന്റർനെറ്റിൽ ലഭിക്കുന്നത് പാശ്ചാത്യ—പൗരസ്ത്യ രീതികൾ കൂടിച്ചേർന്ന രൂപങ്ങളാണ്.
ജപ്പാൻകാരനായ ഷിഗേടാക കുരിത്ത എന്ന ഡിസൈനറാണ് ഇന്നു നമ്മൾ മൊബൈലിൽ കാണുന്ന വിധത്തിലുള്ള മഞ്ഞക്കുട്ടന്മാരായ ഇമോജികളെ ആദ്യമായി സൃഷ്ടിച്ചത്, 1999ൽ. ഐഫോണിൽ പുതിയ ഓപറേറ്റിങ് സിസ്റ്റമായ ഐഒഎസ് 6 വന്ന് അതു വഴി മെസേജിങ് ഉഷാറായതോടെ ഇമോജി ഹിറ്റായി.
ചില ഇമോജി കൗതുകങ്ങൾ
∙ കഴിഞ്ഞ വർഷം മാത്രം മൂവായിരത്തോളം പുതിയതരം ഇമോജികളാണു പുറത്തിറങ്ങിയത്. ഇമോജികളെല്ലാം വെളുത്തിരിക്കുന്നുവെന്ന ആരോപണം ശക്തമായപ്പോൾ കറുത്ത ‘വർഗ’ക്കാരായ ഇമോജികളെയും ഫെബ്രുവരിയിൽ ആപ്പിൾ കമ്പനി പുറത്തിറക്കി.
∙ ലോകത്തിൽ ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന ഇമോജികൾ ഏതെല്ലാമാണെന്ന് ഒരിക്കൽ കണക്കെടുത്തു—ഹൃദയചിഹ്നങ്ങൾ ഉൾപ്പെട്ട ഇമോജികളായിരുന്നത്രേ അതിൽ ഏറ്റവും മുന്നിൽ.
∙ 2013ൽ ഇമോജി എന്ന വാക്കിനെ ഓക്സ്ഫഡ് ഡിക്ഷനറിയിലുമെടുത്തു. ഇലക്ട്രോണിക് ആശയവിനിമയത്തിനിടെ ഒരു ആശയമോ വികാരമോ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ഇമേജ് അല്ലെങ്കിൽ ഐക്കൺ എന്നാണ് ഇമോജിയുടെ അർഥം. സെൽഫി എന്ന വാക്കും ഇമോജിക്കൊപ്പമാണ് ഡിക്ഷ്നറിയിൽ കയറിപ്പറ്റിയത്.
∙ ഇന്റർനെറ്റിൽ ഐമോജി imoji എന്നൊരു ആപ്ലിക്കേഷനുണ്ട്. നിങ്ങളുടെയോ വളർത്തുമൃഗങ്ങളുടെയോ ഫോട്ടോ ഈ ആപ്പിൽ അപ്ലോഡ് ചെയ്താൽ മതി, അതൊരു ഇമോജിയായി തിരികെ കിട്ടും.

മായാവി – ഒരു താത്വിക അവലോകനം !!

ഡാകിനി – കുട്ടൂസൻ – ലുട്ടാപ്പി അവരായിരൂന്നു സൂപ്പർ ഹീറോസ്.
വെറുമൊരു പ്ലാസ്റ്റിക് കുപ്പി കൊണ്ടു തീർക്കാവുന്ന പ്രശ്നമേ അവർക്കു മൂന്നുപേർക്കും ഉണ്ടായിരുന്നുള്ളൂ .
പക്ഷെ അവരതു ഓർത്തില്ല …
വേണ്ടത് ചെയ്തില്ല.
ചില്ല് കുപ്പിയിൽ അടച്ചത് കൊണ്ട് മാത്രമാണ് മായാവി ഓരോരോ വട്ടവും കുപ്പിപൊട്ടി രക്ഷപെടുന്നത്.
പ്രശ്നം അവരുടെ പ്ലാനിംഗ് അല്ല… മറിച്ച് കുപ്പിയുടെ ആണെന്ന് അവർ മനസിലാക്കിയതേയില്ല.
ബലമുള്ള ഒരു പ്ലാസ്റ്റിക് കുപ്പിയിൽ അടച്ചുവെങ്കിൽ ഒരിക്കലും മായാവി രക്ഷപെടില്ലായിരുന്നു.
ആത്യന്തികമായി പറഞ്ഞാൽ സവർണ്ണ മേധാവിത്വം തുളുമ്പുന്ന കഥയാണ്‌ മായാവി.
കാരണം…
ലുട്ടാപ്പിയുടെ അമ്മാവൻ – പുട്ടാലു അല്ലാതെ ആരും തന്നെ ഇതിൽ അവർണ്ണരായി ഇല്ല എന്നതു തന്നെ!
ദേഹമാസകലം ചുമന്ന പെയിൻറ് അടിച്ച ലുട്ടാപ്പിയൊരു കമ്മ്യൂണിസ്റ്റ്‌കാരൻ ആയിരിക്കണം. .
ഇന്ധന വിലവർദ്ധനവിന് എതിരെയുള്ള ഒരു പ്രതിഷേധ പ്രകടനമല്ലേ വാഹനങ്ങൾ ബഹിഷ്കരിച്ചള്ള സഖാവ് ലുട്ടാപ്പിയുടെ കുന്തത്തിൽ ഉള്ള സഞ്ചാരം എന്നു നാം സംശയിക്കേണ്ടിയിരിക്കുന്നു .
ബൈ ദി വേ…മായാവിയൊരു ഞരമ്പ്‌ രോഗിയല്ലേ എന്നും നാം ആലോചിക്കേണ്ടിയിരിക്കുന്നു.
‘പ്രായപൂത്രി’യായ രാധയെന്ന പെൺകുട്ടിയുടെ മുന്നിൽ വരെ അമാനുഷിക ശക്തികൾ ഉള്ള മായാവി ഒരു മുണ്ട് പോലും ധരിക്കാതെ വെറുമൊരു അണ്ടർ വെയർ മാത്രം ധരിച്ച് ആണ് പ്രത്യക്ഷപ്പെടുന്നത് .
IPC യിലെ അശ്ലീല പ്രദർശന വകുപ്പുകൾ പ്രകാരം കേസ് എടുത്ത് മായാവിയെ ജയിലിൽ അടയ്ക്കണം .
ആദ്യത്തെ ലിവിംഗ് ടൂഗതർ കപ്പിൾസ് കുട്ടുസനും ഡാകിനിയും ആയിരുന്നില്ല.
ശ്രദ്ധിച്ചാൽ മനസിലാക്കാം.
ഓരോരോ വട്ടവും കുട്ടുസൻറെ വീട്ടിലേയ്ക്ക് ഡാകിനി പുറത്ത് എവിടെയോ നിന്നാ വരുന്നത്.
ടുഗതർ അല്ല ലിവിംഗ് എങ്കിൽ എങ്ങനെ ലിവിംഗ് ടൾഗതർ ആകും ???
സ്ഥിരമായി ബനിയനും ബെർമുഡയും മാത്രം ധരിക്കുന്ന രാജു ഫ്രീക്കൻ ആണ്.
രാജു സ്മോക്കി എന്നാ ആളുടെ ഫുൾ നെയിം.
“പ്ലീസ് ലൈക്‌ മൈ പ്രൊഫൈൽ പിക് ബ്രോ ”
എന്നു ലുട്ടുലൊടുക്കു പോപ്പിൻസിനോട് പറഞ്ഞതായിരുന്നു അവർ തമ്മിലെ ശത്രുതയ്ക്കു മുഖ്യകാരണം.
വിക്രമൻറെയും രാധയുടെയും പിന്നെ മുത്തുവിൻറെയും രാജുവിൻറെയും മുഖ സാദൃശ്യം ശ്രദ്ധിച്ചിട്ടുണ്ടോ ?
ഒരമ്മ പെറ്റ അളിയന്മാർ എന്നേ പറയൂ .
ആകെ മൊത്തം ടോട്ടൽ പറഞ്ഞാൽ മായാവി കഥ ശരിക്കും ഇങ്ങനെയാണ് :-
കുട്ടൂസൻറെയും ഡാകിനിയുടെയും മക്കൾ ആണ് വിക്രമനും മുത്തുവും.
അവരുടെ കുട്ടികൾ ആണ് രാജുവും രാധയും.
എങ്ങനെയോ ഒരിക്കൽ മായാവി എന്നൊരു വില്ലൻ അവിടെ എത്തി.
മാന്ത്രിക ശക്തിയാൽ മായാവി രാജുവിൻറെയും രാധയുടെയും ഓർമ്മ നശിപ്പിച്ച് അവരെ അടിമകളാക്കി.
മായാവിയെ നശിപ്പിക്കാൻ കുട്ടൂസനും ഡാകിനിയും ശ്രമിക്കുന്നതിൻറെ കാര്യമിതാണ്.
സ്വന്തം മക്കളെ രക്ഷിക്കാൻ വേണ്ടിയാണ് വിക്രമനും മുത്തുവും അവരെ തട്ടികൊണ്ട് പോകാൻ നോക്കുന്നത്.
തട്ടികൊണ്ട് പോയി കുട്ടികളുടെ ഓർമ്മശക്തി തിരികെ ലഭിക്കാൻ ഉള്ള മന്ത്രവും മരുന്നുകളും ചെയ്യുക എന്നതായിരുന്നു അവരുടെ ഉദ്ദേശം.
അതിനുള്ള ഭാരിച്ച ചിലവുകൾക്ക് വേണ്ടിയാ അവർ സ്ഥിരമായി ബാങ്ക് കൊള്ളയടിക്കാൻ പോകുന്നത് .
അന്നേരമൊക്കെ മായാവി എങ്ങനെയെങ്കിലും അവിടെയെത്തി സംഭവം കുളമാക്കും.
നെറ്റിയിൽ ചുമന്ന ബാൻഡും തലയിൽ കൊമ്പുമുള്ള മായാവിയാണ് ‘ദി റിയൽ വില്ലൻ ഓഫ്‌ ദി സ്റ്റോറി’ എന്നതാണ് കഥയിലെ ട്വിസ്റ്റ്‌ ……

ദൈവത്തിൻറെ വാട്സാപ്പ് മെസേജ്

“ദേ… പിള്ളാരേ… ഒരു കാര്യം പറഞ്ഞേക്കാം. ചത്ത്‌ കെട്ടിയെടുക്കുമ്പോൾ ഞാൻ ഇങ്ങ് സ്വർഗ്ഗത്തിൽ കള്ള് തരും, കഞ്ചാവ് തരും, പെണ്ണ് കൂട്ടി തരും എന്നൊക്കെ കരുതി ഒറ്റയവനും കഷ്ടപ്പെട്ട് നന്മ ചെയ്യണം എന്നില്ല… നീയൊക്കെ ചെയ്യുന്ന നന്മയും തിന്മയും ഉറക്കമിളച്ച് നോക്കിയിരുന്ന്, ഇവിടെ നിനക്കൊക്കെ സ്റ്റാർ ഫെസിലിറ്റി അറേഞ്ച് ചെയ്യലല്ല എൻറെ പണി…
നിനക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്തത്ര വലിപ്പത്തിൽ ഈ അണ്ഡകടാഹം ഉണ്ടാക്കിയിട്ട്, അതിൻറെ ഒരു കടുകുമണിയോളം പോലുമില്ലാത്ത ഒരു ഉണക്ക ഭൂമിയിലെ, ആയിരകണക്കിന് മൃഗവർഗ്ഗങ്ങളിൽ ഒന്ന് മാത്രമായ മനുഷ്യൻ എന്ന നീ, തിന്നുന്നതും കുടിക്കുന്നതും കുളിക്കുന്നതും ഉറങ്ങുന്നതും ഓടുന്നതും ചാടുന്നതുമൊക്കെ നോക്കി, റിയാലിറ്റി ഷോ ജഡ്ജിനെ പോലെ ഇരുന്ന് മാർക്കിടാൻ എൻറെ തലേൽകൂടെ വണ്ടി ഒന്നും ഓടുന്നില്ല…
അങ്ങനെ ആരെങ്കിലും പറഞ്ഞു തന്നിട്ടുണ്ടെങ്കിൽ അവൻറെ ഉദ്ദേശം വേറെയാണ്… നിനക്കൊക്കെ ഒക്കുമെങ്കിൽ നല്ലത് ചെയ്താ മതി… അല്ലാതെ ചെയ്തതിൻറെ കണക്കും കൊണ്ട് കൂലി ചോദിച്ച് ഇങ്ങോട്ട് വന്നേക്കരുത്… മടല് വെട്ടി അടിക്കും ഞാൻ…”

പ്രണയിക്കുവാൻ ആരെയും കിട്ടാത്തവർക്ക് വേണ്ടി മാത്രം..

കൂട്ടുകൂടാനും വിഷമങ്ങൾ പങ്കുവെക്കാനും ഉൗണിലും ഉറക്കത്തിലുമെല്ലാം തുണയായി നിൽക്കുന്ന പ്രണയം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ പ്രണയിക്കുന്നവരേക്കാൾ നേട്ടങ്ങളാണ് പ്രണയം ഇല്ലാത്തവർക്കുള്ളത്. സംശയമുണ്ടോ? ഇതാ പത്തു കാര്യങ്ങൾ കേൾക്കാം
1) ഇഷ്ടമുള്ളപ്പോൾ യാത്ര ചെയ്യാം
കടലും കായലുമൊക്കെ കടന്ന് ഒരു യാത്ര ചെയ്യണമെന്ന് ആത്മാർത്ഥമായി ആഗ്രഹം ഉണ്ടെങ്കിലും പ്രണയിക്കുന്നയാളുടെ ഇഷ്ടം കൂടി നോക്കാതെ വഴിയില്ലല്ലോ. സിംഗിൾ ആയി ഇരിക്കുന്നവർക്ക് ഇൗ പേടിയേ വേണ്ട. തോന്നുമ്പോൾ തോന്നുന്ന സ്ഥലത്തേക്ക് തനിയെ യാത്ര പോകാം. ആരുടെയും കൂട്ടും സമ്മതവും വേണ്ട.
2) സമയം ഇഷ്ടംപോലെ‌
പ്രണയം ഇല്ലാത്തവർക്ക് സമയം ഇഷ്ടംപോലെ കാണും. മെസേജസ് അയച്ചും ഫോൺ ചെയ്തും കറങ്ങിയും ദിവസത്തിലേറെയും കളയുകയാണ് ഭുരിഭാഗം കമിതാക്കളും. സിംഗിൾ ആയവർക്കോ സ്വതന്ത്രരായി സമയം പാഴാക്കാതെ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ചെയ്തു തീർക്കാം.
3) സമാധാനത്തോടെ സ്വസ്ഥമായുള്ള ഉറക്കം
രാത്രികാല ഫോൺവിളികൾക്കോ ചാറ്റിങിനോ വേണ്ടി സമയം കളയേണ്ട കാര്യമില്ല. യഥാസമയത്ത് സമാധാനത്തോടെ യാതൊരു സമ്മർദ്ദങ്ങളുമില്ലാതെ സുഖമായി കിടന്നുറങ്ങാം.
4) കൂടുതൽ സ്വയംപര്യാപ്തരാകും
സിംഗിൾ ആയവരെ സംബന്ധിച്ചിടത്തോളം അവർ എല്ലാം തനിയെ ചെയ്തു ശീലിച്ചവരാകും. ജോലികൾ ചെയ്തു തീര്‍ക്കാൻ മാനസികമായോ ശാരീരികമായോ മറ്റൊരാളുടെ പിന്തുണയില്ലാതെ ജോലികൾ ചെയ്തു തീർക്കാന്‍ മിടുക്കരാകും ഇത്തരക്കാർ.
5) ടെൻഷൻഫ്രീ ലൈഫ്
സിംഗിൾ ആയവർക്ക് കൂടുതൽ ടെന്‍ഷനടിക്കേണ്ട സാഹചര്യങ്ങൾ വരുന്നില്ല. കാമുകനോ കാമുകിയോ പിണങ്ങുമെന്നോ ബന്ധത്തിൽ വിള്ളൽ വരുമെന്നോ ഒന്നും പേടിക്കേണ്ട. ഉള്ള ജീവിതം ആഗ്രഹം പോലെ ആസ്വദിക്കാം.
6) സുഹൃത്തുക്കൾക്കൊപ്പം കൂടുതൽ സമയം
പ്രണയിക്കുന്നരുടെ പ്രധാന പ്രശ്നം പ്രണയത്തിലായിക്കഴിഞ്ഞാൽ പിന്നെ സൗഹൃദങ്ങള്‍ മറക്കുമെന്നതാണ്. ഇനി പ്രണയമില്ലാത്തവരാണെങ്കിലോ അവർക്ക് സുഹൃത്തുക്കൾക്കൊപ്പം കറങ്ങാനും അവരെ സഹായിക്കാനുമെല്ലാം സമയം കാണും. ഫ്രണ്ട്സിനൊപ്പം ആഹ്ലാദിക്കാൻ ലവർ ഇല്ലാതിരിക്കുകയാകും നല്ലത്.
7) നിയന്ത്രണങ്ങളില്ലാതെ തോന്നുന്നതെല്ലാം ചെയ്യാം
പ്രണയിക്കുന്നവർ ദിവസം തുടങ്ങുന്നതുമുതൽ എന്തു ചെയ്യുമ്പോഴും കമിതാവിനോട് നിർദ്ദേശങ്ങൾ ചോദിച്ചു െകാണ്ടേയിരിക്കും. ചിലരൊക്കെ അമിതമായി നിയന്ത്രിക്കപ്പെടാറുമുണ്ട്. എന്നാൽ സിംഗിൾ ആയവരെ ഇതൊന്നും അലട്ടുകയേയില്ല. മനസിനു തോന്നുന്ന കാര്യങ്ങൾ ആരുടെയും നിയന്ത്രണങ്ങളില്ലാതെ ചെയ്യാം.
8) പണം ലാഭിക്കാം‌
ആദ്യമായി കണ്ട ദിവസം, പ്രണയം പറഞ്ഞ ദിവസം, വാലന്റൈൻസ് ഡേ തുടങ്ങി പ്രണയത്തിലകപ്പെട്ടു കഴിഞ്ഞാൽ കീശയില‌െ കാശു പോകുന്ന വഴി അറിയില്ല . സിംഗിൾ ആകുന്നവരെ ഇതൊന്നും ബാധിക്കുകയേയില്ല. പോക്കറ്റിലെ പണം അനാവശ്യ ചിലവുകളില്ലാതെ ഭദ്രമായിരിക്കും.
ഇനി പറയൂ… നിങ്ങൾക്ക് പ്രണയിക്കണോ?